Menu Close Menu
Select language

സാമ്പത്തിക സ്ഥിതിയും പൈതൃക സംരക്ഷണവും

കാര്യമായ വരുമാനങ്ങള്‍ ഒന്നും ഇല്ലാത്തതിനാല്‍ സാമ്പത്തികമായി ഏറെ ക്ലേശം സഹിക്കേണ്ടി വരുന്നതു കൊണ്ട് നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും ഏതുസമയത്തും വീഴാറായി നില്‍ക്കുന്നതുമായ കെട്ടിടങ്ങളുടെ സംരക്ഷണം ഇതുവരെ സാധ്യമായിട്ടില്ല. അതിപൂരാതനമായ മഠം കെട്ടിടസമുച്ചയം പൈതൃക സംരക്ഷണ പദ്ധതിയില്‍പ്പെടുത്തി സംരക്ഷിക്കേണ്ടവയാണ്. തെക്കെമഠത്തിന്റെ ഒരു ഭാഗം ഒരടിയോളം താഴ്ന്നുപോകുകയും പടിഞ്ഞാറെ കെട്ടിന്റെ തട്ട് ദ്രവിച്ച് വീഴാറാവുകയും ചെയ്തു. തല്ക്കാലം താങ്ങുകൊടുത്ത് നിര്‍ത്തിയിരിക്കുകയാണ്. അടിയന്തിരമായി സംരക്ഷിക്കണമെന്ന് ആവശ്യട്ടെ് കേരള കേന്ദ്ര സര്‍ക്കാരുകള്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. കണ്‍സര്‍വേഷന്‍ ആര്‍ക്കിട്ടെക്റ്റിന്റെ മേല്‍നോട്ടത്തില്‍ പഠനം നടത്തി തയ്യാറാക്കിയ റിപ്പോര്‍ട്ടനുസരിച്ച് തെക്കെമഠത്തിന്റെ കേടുപാടുകള്‍ തീര്‍ക്കാന്‍ മാത്രം നാലുകോടിയോളം രൂപ വേണ്ടിവരും. മൂന്നുമഠങ്ങളും ഉള്‍പ്പെടുന്ന കെട്ടിടസമുച്ചയം മുഴുവനായി പുനരുദ്ധരിക്കുവാന്‍ 16 കോടി വേണ്ടിവരുമെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. മഹാമനസ്‌കരായ ചില സുകൃതികള്‍ സഹായിക്കുന്നതുകൊണ്ടാണ് പല പ്രവര്‍ത്തനങ്ങളും സാദ്ധ്യമായിട്ടുള്ളത്. മഠത്തിന്‍േറയും ക്ഷേത്രങ്ങളുടേയും അഭിവൃദ്ധി അനിവാര്യമാണ്. പാരമ്പര്യവും പൈതൃകവും കാത്തു സൂക്ഷിക്കാന്‍ സാധിക്കണം. അതിപ്രാചീന ആദ്ധ്യാല്തമിക ഗുരുസങ്കേതമായ തെക്കെമഠത്തിന്റെ നിലനില്‍പ്പിനും അഭിവൃദ്ധിക്കും പൈതൃകസംരക്ഷണത്തിനും എല്ലാവരുടെയും സഹായസഹകരണങ്ങള്‍ ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. പരമ്പരയുടെ മുഴുവന്‍ അനുഗ്രഹാ ശിസ്സുകള്‍ ഉണ്ടാകുവാനായി പ്രാര്‍ത്ഥിക്കുന്നു.

തിരുവാർപ്പ് ശ്രീകൃഷ്ണക്ഷേത്രത്തിലെ പുഷ്പാഞ്ജലി, തിരുവാർപ്പ് സ്വാമിയാര്‍ മഠത്തിലെ സാളഗ്രാമ പൂജ തുടങ്ങിയവ നടത്തുന്നതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുഖേന സര്‍ക്കാരിന്റെ സഹായം ലഭ്യമായിരുന്നു. ഇടക്കാലത്ത് അത് നിര്‍ത്തലാക്കുകയുണ്ടായി. ഇപ്പോൾ നിശ്ചിത ദിവസങ്ങളില്‍ പൂജയും, പുഷ്പാഞ്ജലിയും നടന്നു വരുന്നുണ്ട്. തൃശ്ശൂര്‍ വടക്കുനാഥ ക്ഷേത്രത്തിലും സ്വാമിയാരുടെ പുഷ്പാഞ്ജലി മുടങ്ങാതെ നടന്നുവരുന്നു. അതിനാല്‍ ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കേണ്ടതാണ്.

1950 ഡിസംബര്‍ 1 ന് പ്രസിദ്ധീകരിച്ച ട്രാവൻകൂർ കൊച്ചിൻ ഗസറ്റ് (Page 431) പ്രകാരം തൃശ്ശിവപേരൂര്‍ തെക്കേമഠം വകയും അതിന്റെ കീഴേടങ്ങളായ മഠങ്ങള്‍ വകയും കീഴേടം ദേവസ്വം വകയും കാര്യങ്ങള്‍ ഭരിക്കുന്ന തിനുള്ള ഭരണപദ്ധതി (Scheme for the Administration of Trichur Thekke Madham & its Kiledoms) അനുസരിച്ചുള്ള ഭരണമാണ് നടക്കുന്നത് എന്നതിനാല്‍ ദേവസ്വം ബോര്‍ഡിന്‍േറയും സര്‍ക്കാരിന്‍േറയും മഹാമനസ്‌കരായവരുടെയും സഹായസഹകരണങ്ങള്‍ ഉണ്ടായാല്‍ മാത്രമേ തെക്കേമഠം അഭിവൃദ്ധിെടുകയുള്ളൂ.

ഭാവിപ്രവര്‍ത്തനങ്ങള്‍

1 മഠത്തില്‍ പെരുമാറുന്നവര്‍ക്കും സ്വാമിയാരെ സന്ദര്‍ശിക്കുവാന്‍ വരുന്നവര്‍ക്കും അന്നദാനത്തിനുള്ള സൗകര്യവും സാഹചര്യവും ഉണ്ടാക്കുക.
2 അത്യപൂര്‍വമായ വാസ്തുവിദ്യയനുസരിച്ച് നിര്‍മ്മിക്കപ്പെട്ട നൂറ്റാണ്ടുകള്‍ പഴക്കമുള്ള മഠം കെട്ടിടസമുച്ചയം കേടുപാടുകള്‍ തീര്‍ത്ത് സംരക്ഷിക്കുക.
3 വേദവേദാന്താദികളില്‍ പ്രഗത്ഭരായ പണ്ഡിതന്മാരെ നിയമിക്കുകയും ക്ലാസ്സുകള്‍ കുറെക്കൂടി ഫലപ്രദമായി നടത്തുവാന്‍ സാഹചര്യമുണ്ടാക്കുകയും ചെയ്യുക.
4 വേദാര്‍ത്ഥവിചിന്തന കേന്ദ്രം ഫലപ്രദമാക്കുകയും ഉന്നതപഠനകേന്ദ്രമാക്കി വികസിപ്പിക്കുകയും ചെയ്യുക.
5 പഠനഗവേഷണങ്ങള്‍ക്ക് ആവശ്യമായ നിലവാരമുള്ള ലൈബ്രറി സജ്ജമാക്കുക.
6 ഓഡിയോവീഡിയോ സംവിധാനങ്ങളും കമ്പ്യൂട്ടറുകളുമടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കുക. ക്ലാസ്സ് മുറികള്‍ നിര്‍മ്മിക്കുക.
7 വേദശാസ്ത്രഗ്രന്ഥങ്ങള്‍ സാധാരണക്കാര്‍ക്ക് ഉപകരിക്കുംവിധം പ്രസിദ്ധീകരിക്കുവാനുള്ള സൗകര്യം ഉണ്ടാക്കുക.
8 ഭേദട്ടെ നിലയില്‍ ഒരു ബുക്സ്റ്റാള്‍ പ്രവര്‍ത്തനമാരംഭിക്കുക.
9 ഷോഡശക്രിയകള്‍ നടത്തുവാന്‍ ആവശ്യമായ വിധം ലക്ഷ്മീമണ്ഡപം പുനഃക്രമീകരിക്കുകയും വരുന്നവര്‍ക്ക് താമസിക്കുവാനുള്ള സൗകര്യം ഉണ്ടാക്കുകയും ചെയ്യുക.
10 കീഴേടം മഠങ്ങളും ക്ഷേത്രങ്ങളും അഭിവൃദ്ധിപ്പെടുത്തുകയും വേദാര്‍ത്ഥവിചിന്തന കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി മഠം വക സ്ഥലങ്ങള്‍ ഉപയോഗപ്പെടുത്തുകയും ചെയ്യുക.

ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ആദ്ധ്യാത്മികമായും, വൈജ്ഞാനികമായും ഉയര്‍ന്ന തരത്തില്‍ സമൂഹനന്മക്ക് ഉതകുംവിധം പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുകയും ചെയ്യുവാന്‍ എല്ലാ സുമനസ്സുകളുടെയും സഹായം ഉണ്ടാകണമെന്ന് പ്രാര്‍ത്ഥിക്കുന്നു.

സഹായസഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്
വടക്കുമ്പാട് നാരായണന്‍
മാനേജര്‍, തെക്കെമഠം
Vadakkumpad Narayanan
Manager, ThekkeMadham, Thekkemadham Road,
Thrissur, 680001
Tel: 0487 2446969
Mob: +91 9447 441192
Email: pathmapada@gmail.com
Email: vadakkumpadnarayanan@gmail.com
Our Bank : Vijaya Bank, Round West, Thrissur - 1
Account No: 203801010010849
IFSC Code: VIJB0002038