Menu Close Menu

ഔഷധസേവ

കര്‍ക്കിടം 16 ഔഷധസേവാദിനമായി ആചരിക്കുന്നു. തെക്കെ മഠം മൂപ്പില്‍ സ്വാമിയാരായിരുന്ന ശ്രീമദ് ശങ്കരാനന്ദ ബ്രഹ്മാനന്ദഭൂതി സ്വാമിയാരും അന്നത്തെ മാനേജര്‍ ശ്രീ.സി. പി. രാമസ്വാമിയുമാണ് ഔഷധസേവക്ക് പ്രചാരം നല്‍കിയത്. സംസ്‌കരിച്ച കൊടുവേലിയും നെയ്യും ചേര്‍ത്ത സിദ്ധൗഷധം രോഗപ്രതിരോധത്തിന് സഹായകമായതിനാല്‍ ഋഗ്വേദത്തിലെ ഓഷധിസൂക്തം ജപിച്ച് വീര്യവത്താക്കി ഈ മരുന്ന് കര്‍ക്കിടകം 16ന് ഭക്തജനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുന്നു. നൂറുകണക്കിന് ഭക്തജനങ്ങള്‍ ഔഷധസേവക്കായി മഠത്തില്‍ എത്തിച്ചേരാറുണ്ട്. ഔഷധസേവ സാര്‍വ്വത്രികമാക്കാന്‍ തെക്കെമഠം പരിശ്രമിച്ചുകൊണ്ടിരിക്കുകയും നിരവധി ക്ഷേത്രങ്ങളിലേക്ക് ഔഷധം എത്തിച്ചുകൊടു ക്കുകയും ചെയ്തുവരുന്നു. ഒരു വര്‍ഷത്തേക്ക് ജഠരാഗ്നി ക്രമീകരിക്കലാണ് (ആരോഗ്യസംരക്ഷണമാണ്) ഔഷധ സേവ കൊണ്ടുദ്ദേശിക്കുന്നത്.