Menu Close Menu

അഷ്ടമിവാരം

ദുര്‍ഗ്ഗാഷ്ടമിദിവസം സന്ധ്യക്ക് സരസ്വതീദേവിക്കുമുന്നില്‍ വേദോപാസനയായ വാരമിരിക്കല്‍ച്ചടങ്ങ് നൂറ്റാണ്ടുകളായി നടന്നുവരുന്നു. ഋഗ്വേദത്തിലെ 10ഋക്ക് ക്രമപാഠമായി പ്രത്യേക സ്വരത്തില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം ചൊല്ലുന്നതിനെയാണ് വാരമിരിക്കല്‍ എന്നു പറയുന്നത്. വേദവികൃതികളായ ജട, രഥ പ്രയോഗങ്ങളും ഉല്‍കൃഷ്ടമായ രീതിയില്‍ നടത്താറുണ്ട്. തൃശൂര്‍ വാദ്ധ്യാന്റെ നേതൃത്വത്തില്‍ ധാരാളം വേദജ്ഞാര്‍ ഇതില്‍ പങ്കെടുക്കുക പതിവാണ്. രാത്രിയിലെ വാരസ്സദ്യയില്‍ മഠം ബന്ധുക്കളും അഭ്യുദയ കാംക്ഷികളുമടക്കം അനേകം പേര്‍ പങ്കെടുക്കാറുമുണ്ട്.

ആചാര്യസംഗമം

ദശനാമി സമ്പ്രദായത്തിലുള്ള കേരളത്തിലെ വിവിധ സംന്യാസിമഠങ്ങളിലുള്ളവര്‍ പണ്ട് നവരാത്രിക്കാലത്ത് തെക്കെ മഠത്തില്‍ ഒത്തുചേരുകയും ഭാവി പ്രവര്‍ത്ത നങ്ങള്‍ക്ക് രൂപരേഖ തയ്യാറാക്കുകയും പതിവായിരുന്നുവെത്ര. ഈ സമ്പ്രദായത്തെ അനുസ്മരിച്ചു കൊണ്ട്, എല്ലാ ആശ്രമ സങ്കേതങ്ങളിലേയും സംന്യാസിവര്യാരെ പ്രത്യേകം ക്ഷണിച്ചു വരുത്തി മഹാനവമി ദിവസം ആചാര്യസംഗമം എന്ന പേരില്‍ ആധുനിക കാലഘട്ട മനുസരിച്ച് നടത്തിവരുന്നു. സംന്യാസിമാര്‍ക്ക് പാദപൂജ നടത്തി വെച്ചു നമസ്‌കരിക്കുന്ന ചടങ്ങില്‍ ഗൃഹസ്ഥരടക്കം ധാരാളമാളുകള്‍ സജീവമായി പങ്കെടുക്കാറുണ്ട്. ഗൃഹസ്ഥരുടെ സംശയങ്ങള്‍ക്കും പരിഹാരം പറയാറുണ്ട്.

മഹാസാരസ്വതഘൃതം

ആയുര്‍വേദ വിധിയനുസരിച്ച് തയ്യാറാക്കട്ടെ മഹാസാരസ്വതം നെയ്യ് നവരാത്രിക്കാലത്ത് 9 ദിവസവും മൂന്നുവേദങ്ങളും പുരുഷ സൂക്തവും നിശ്ചിത സംഖ്യ ഉരുക്കഴിച്ച് മന്ത്രപൂരിതമാക്കുന്നു. വിജയദശമി ദിവസം രാവിലെ മുതല്‍ ജപിച്ച നെയ്യും വയമ്പും ഭക്തജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നു. ഒരു വര്‍ഷത്തിലധികം കേടുവരാതെയിരിക്കുമെന്നതിനാലും ബുദ്ധിവികാസത്തിനും മനഃസ്വാസ്ഥ്യത്തിനും ശരീരപുഷ്ടിക്കും ഏറെ ഗുണം ചെയ്യുമെന്നതിനാലും തെക്കെ മഠത്തിലെ മഹാസാരസ്വതഘൃതം ശ്രേഷ്ഠതര മാണെന്ന് അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

വിദ്യാരംഭം

സരസ്വതീദേവിയുടെ സാന്നിദ്ധ്യമുള്ളതിനാല്‍ വിജയദശമി ദിവസം തെക്കെമഠം സരസ്വതീ മണ്ഡപത്തില്‍ എഴുത്തിനിരുത്തുവാനും വിദ്യാരംഭം കുറിക്കുവാനും എത്തി ച്ചേരുന്നവരുടെ തിരക്ക് പ്രകടമായി വര്‍ദ്ധിച്ചുവരുന്നുണ്ട്.

ശ്രീശങ്കരജയന്തി

മഹാകവി അക്കിത്തത്തിന്
ജസ്റ്റിസ് ശ്രീ.കെ. ഭവദാസ് ആചാര്യരത്‌ന പുരസ്‌കാരം സമ്മാനിക്കുന്നു.
പ്രൊഫ. വി. വൈദ്യലിംഗശഹ്ലമ്മറ്റ്
ശ്രീ. കെ. ജയകുമാഹ്ല ആചാര്യരത്‌ന പുരസ്‌കാരം സമ്മാനിറ്റുങ്കു. മാടമ്പ് സമീപം

ശ്രീശങ്കരപരമ്പരയില്‍ട്ടെ മഠമാകയാല്‍ ശ്രീശങ്കരനെ അനുസ്മരിച്ചുകൊണ്ട് ശ്രീശങ്കരജയന്തി ഭംഗിയായി ആചരിച്ചുവരുന്നു. പ്രത്യേക പൂജകളും പണ്ഡിതന്മാരുടെ പ്രഭാഷണവും പതിവായി നടക്കുന്നു. വേദശാസ്ത്ര കാവ്യരംഗങ്ങളില്‍ പ്രശസ്തരായ ഒന്നോ രണ്ടോ പണ്ഡിതന്മാരെ ആചാര്യരത്‌ന പുരസ്‌കാരം നല്‍കി ആദരിക്കാറുണ്ട്. മഹാനവമി ദിവസം ആചാര്യസംഗമത്തോടനുബന്ധിച്ച് നടത്തിയിരുന്ന ഈ ചടങ്ങ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ശ്രീ ശങ്കരജയന്തി ആഘോഷത്തോടനുബന്ധിച്ചാണ് നടന്നുവരുന്നത്. സര്‍വശ്രീ. കെ. പി. സി. നാരായണൻഭട്ടതിരിപ്പാട്‌, ഡി.ശ്രീമാന്‍ നമ്പൂതിരി, കെ.എന്‍. കൃഷ്ണന്‍ നമ്പൂതിരി, സി.ആര്‍. കേരളവര്‍മ്മ, ആത്രശ്ശേരി അഗ്നിശര്‍മ്മന്‍ നമ്പൂതിരി, സി.പി. രാമസ്വാമി, പുലിയന്നൂര്‍ അനുജന്‍ നമ്പൂതിരിപ്പാട്, മഹാകവി അക്കിത്തം, കെ.പി. അച്യുതപിഷാരോടി, ഒറവങ്കര നാരായണന്‍ നമ്പൂതിരി, നാരായണമംഗലത്ത് അഗ്നിശര്‍മ്മന്‍ നമ്പൂതിരിപ്പാട്, പ്രൊഫ. വി. വൈദ്യലിംഗശര്‍മ്മ, പഴയം ജാതദേവന്‍ നമ്പൂതിരി തുടങ്ങിയവര്‍ ശ്രീശങ്കര സമാരോഹ് ചടങ്ങില്‍ ആചാര്യരത്‌നപുരസ്‌കാരം നല്‍കി ആദരിക്കപ്പെട്ടവരില്‍പ്പെടുന്നു. ജസ്റ്റിസ് കെ. ഭവദാസ്, സ്വാമി ഭൂമാനന്ദതീര്‍ത്ഥ, കെ. ജയകുമാര്‍ ഐഎഎസ് തുടങ്ങിയ പ്രഗത്ഭ വ്യക്തികള്‍ ആചാര്യരത്‌ന പുരസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തിട്ടുണ്ട്. ശ്രീശങ്കര ജയന്തി ദിവസം പണ്ഡിതന്മാരുടെ നേതൃത്വത്തില്‍ ഭാഷ്യപാരായണം ചെയ്യുന്ന സമ്പ്രദായവും ഇപ്പോൾ നിലവിലുണ്ട്.

ഗുരുപൂര്‍ണ്ണിമ

വേദവ്യാസജയന്തിയാണ് ഗുരുപൂര്‍ണ്ണിമയായി ആഘോഷിച്ചുവരുന്നത്. അസ്മദ് ആചാര്യപര്യന്തമുള്ള ഗുരുപരമ്പരകളെ മുഴുവന്‍ വന്ദിക്കുന്ന ദിവസമാണത്. അതിനാല്‍ പരമ്പരകളെ ധ്യാനിച്ച് യോഗേശ്വരപൂജയും പുഷ്പാജ്ഞലിയും സ്വാമിയാരുടെ നേതൃത്വത്തില്‍ നടക്കും. ചാതുര്‍മാസ്യവ്രതം ആരംഭിക്കുന്നതുമായി ബന്ധട്ടെ ചടങ്ങുകള്‍ ഒരു ഗൃഹസ്ഥന്റെ കാര്‍മ്മികത്വത്തില്‍ മഠത്തില്‍ പ്രത്യേകമായി ഉണ്ടാകും. സത്സംഗവും പ്രഭാഷണവും നടക്കാറുണ്ട്. ഈ ദിവസം മുതല്‍ നാലുപക്ഷംരണ്ടു മാസം ദേശം മാറാതെ, മറ്റെവിടേയും പോകാതെ, കൂടുതല്‍ ഉപാസനയുമായി സ്വാമിയാര്‍ വ്രതമനുഷ്ഠിക്കും. വ്രതം അവസാനിക്കുന്നതോടെ രണ്ടാഴ്ചക്കാലം വിവിധ സ്ഥലങ്ങളില്‍ താമസിച്ച് ഭിക്ഷ സ്വീകരിക്കുന്ന വിധം ദേശാടനപക്ഷം ആരംഭിക്കുകയും ചെയ്യും. ചാതുര്‍മാസ്യ കാലത്ത് ഏതെങ്കിലും ഒരു ഭാഗവതോത്തമന്റെ നേതൃത്വത്തില്‍ ശ്രീമദ് ഭാഗവതസപ്താഹം നടത്താറുണ്ട്. ഇതുകൂടാതെ പല ഭക്താരും അവരുടെ വഴിപാടായി സപ്താഹമെന്ന നിബന്ധനയില്ലാതെ നരസിംഹമൂര്‍ത്തിക്കുമുന്നില്‍ ഭാഗവതം വായിക്കുന്നതും സാധാരണമാണ്.