Menu Close Menu
Select language

ഭരണപദ്ധതി

തൃശൂര്‍ പഴയനടക്കാവില്‍ തെക്കെമഠം റോഡിന്‍േറയും പടിഞ്ഞാറെ ചിറയുടെയും ഇടയിലാണ് തെക്കെമഠം സ്ഥിതിചെയ്യുന്നത്. ഇതൊരു മതധര്‍മ്മ സ്ഥാപനമാണെന്നും കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ഒരു കണ്‍ട്രോള്‍ സ്ഥാപനമാണെന്നുമാണ് ദേവസ്വം ബോര്‍ഡ് സാക്ഷ്യപ്പെടുത്തിയിട്ടുള്ളത്. തെക്കെമഠം സ്വാമിയാര്‍ 'മഠപ്രം' എന്ന പേരിലാണ് പഴയ സമ്പ്രദായത്തില്‍ അറിയടെുന്നത്. കൊല്ലവര്‍ഷം 1079ല്‍ മഹാരാജാവിന്റെ അനുവാദത്തോടെ ദിവാന്‍ പാസാക്കിയ ഹിന്ദു റിലീജിയസ് എന്‍ഡോവ്‌മെന്റ് ആക്ടിലെ 16ാം സെക്ഷനിലെ സ്‌കീം അനുസരിച്ചാണ് മഠത്തിന്റെ ഭരണനിര്‍വഹണം. 1939 ഏപ്രില്‍ 1ന് പുറടെുവിച്ച R.DIS.208/39/Dev വിജ്ഞാപനവും 1939 ഏപ്രില്‍ 25ന് (1114 മേടം 12) പ്രസിദ്ധീകരിച്ച ഗസറ്റിന്റെ ഒന്നാംഭാഗം പേജ് 1042 അനുസരിച്ചുള്ള രേഖകളുമാണ് മഠം രജിസ്റ്ററുകള്‍ക്ക് അടിസ്ഥാനമായി കണക്കാക്കുന്നത്. 1950 ഡിസംബര്‍ 1ാം തിയ്യതി ട്രാവന്‍കൂര്‍ കൊച്ചിന്‍ ഗസറ്റില്‍ ദേവസ്വം സെക്രട്ടറി പ്രസിദ്ധീകരിച്ച 1950ലെ XV നമ്പര്‍ ഹിന്ദുമ തസ്ഥാപന ആക്ട് 93(1)-ാം വകുനുസരിച്ച് ഏര്‍ടെുത്തിയ ഭരണപദ്ധതി (സ്‌കീം) അനുസരിച്ചാണ് മഠത്തിന്റെ പ്രവര്‍ത്തനം നടന്നുവരുന്നത്. തൃശൂര്‍ താലൂക്ക് തൃശൂര്‍ വില്ലേജില്‍ സര്‍വ്വേ 1395/1, 2, 3 ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്ന 711/4 സെന്റ് സ്ഥലമാണ് ഇപ്പോൾ തെക്കെ മഠം ഇരിക്കുന്നതായ സ്ഥലം. ഈ സ്ഥലം മലയാളം കൊല്ലം 1083ല്‍ 2767ാം നമ്പറായി ഇനാം പട്ടയം ലഭിച്ചതാണ്. തെക്കെമഠത്തിന്റെയും അതിന്റെ കീഴേടം സ്ഥാപനങ്ങളുടേയും ഭരണകാര്യത്തില്‍ ട്രസ്റ്റിയുടെ നിലക്കുള്ള അധികാരാവകാശങ്ങളാണ് തെക്കെമഠം സ്വാമിയാര്‍ക്കുള്ളത്. വേദാദ്ധ്യയനത്തിനും മതസംബന്ധമായ ജ്ഞാനസമ്പാദനത്തിനും വേണ്ടി തെക്കേ മഠത്തില്‍ വേദം, ശാസ്ത്രം മുതലായവയില്‍ വിദഗ്ധരായ പണ്ഡിതന്മാരെ നിയമിച്ച് ഹിന്ദുമതാനുസരണം മഠത്തിന്റെ ഉദ്ദേശമായ സംന്യാസാശ്രമത്തെ നിലനിര്‍ത്തിക്കൊണ്ടുപോകുക എന്നതാണ് തെക്കെമഠത്തിന്റെ ധര്‍മ്മം. സ്വാമിയാര്‍ ഐഹികവിഷയങ്ങള്‍ ത്യജിച്ചു സംന്യാസവൃത്തിയില്‍ ജീവിതം നയിക്കുന്ന ഒരാളാകായാല്‍ ഭരണ പദ്ധതിയിലെ ചട്ടങ്ങളനുസരിച്ച് വേണ്ടതു പ്രവര്‍ത്തിക്കാന്‍ ഒരു മാനേജരെ നിയമിക്കുന്നു.

നടുവില്‍ മഠത്തിന്‍േറയും വടക്കേമഠത്തിന്റെയും ഭരണം കുറച്ചുകാലം കൊച്ചി ഗവണ്‍മേണ്ടിന്റെ കീഴിലാവുകയുണ്ടായി. കേരളസംയോജനം നടന്നാേള്‍ മഠങ്ങളുടെ ഭരണം അതാതു മഠങ്ങളിലേക്കു തിരിച്ചു കൊടുക്കുകയാണുണ്ടായത്. തെക്കെമഠം ഒരിക്കലും പരാധീനപ്പെടുകയു ണ്ടായിട്ടില്ല. തൃക്കൈക്കാട്ടുമഠവും നിത്യസ്വതന്ത്രംതന്നെ.

തെക്കു തിരുവനന്തപുരം മുതല്‍ വടക്കു തൃച്ചംബരം വരെ പല ദിക്കിലും ഇപ്പോൾ തൃശ്ശിവപേരൂര്‍ സ്വാമിയാര്‍ മഠങ്ങളുടെ കീഴില്‍ ദേവസ്വങ്ങളും മഠങ്ങളുമുണ്ട്. തെക്കെമഠം വക തിരുവാര്‍പ്പില്‍ ഒരു മഠമുള്ളത് പ്രസിദ്ധമാണ്. ശങ്കരാചാര്യരുടെ ജന്മഭൂമിയായ കാലടിയിലും ആലുവാപ്പുഴവക്കത്ത് ഒരു മഠമുണ്ട്. ശങ്കരാചാര്യരുടെ ജന്മഗൃഹമായ കയ്പള്ളി മനയ്ക്കലെ സ്വത്തെല്ലാം തെക്കെ മഠത്തിലേക്കാണ് ലയിച്ചിട്ടുള്ളത്.

കിഴേടം മഠങ്ങള്‍

തെക്കേ മഠത്തിന്റെ കീഴില്‍ കാലടി, വേലൂര്‍, ആറ്റൂര്‍, കുമരനെല്ലൂര്‍, എളന്തിക്കര, തിരുവാർപ്പ്, അരീറമ്പ്, തൃച്ചംബരം, ഗുരുവായൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മഠങ്ങള്‍ ഉണ്ടായിരുന്നു. പല മഠങ്ങളും ഇപ്പോള്‍ ഇല്ലാതായി. ചുരുക്കം ചില മഠങ്ങള്‍ മാത്രമേ തെക്കെമഠത്തിന്റെ ഉപയോഗത്തിന് പ്രയോജനടെുന്നുള്ളൂ. മഠങ്ങള്‍ സ്ഥിതിചെയ്തിരുന്ന സ്ഥലങ്ങള്‍ മഠംവക ക്ഷേത്രം ഭൂമിയായി, കെട്ടിടങ്ങള്‍ ഇല്ലാതെ, ക്ഷേത്രാവശ്യത്തിനായി ഉപയോഗടെുത്തുന്നു. സാമ്പത്തികവും സാമൂഹ്യവുമായ പ്രശ്‌നങ്ങളും പരാധീനതകളും മേല്‍റഞ്ഞ മഠങ്ങളുടേയും സ്ഥലങ്ങളുടേയും സംരക്ഷണത്തിന് തടസ്സം സൃഷ്ടിക്കുന്നു.

കീഴേടം ക്ഷേത്രങ്ങള്‍

മൂവ്വാറ്റുപുഴ ആവോലി സുബ്രഹ്മണ്യക്ഷേത്രം, അഷ്ടമിച്ചിറ പുത്തന്‍വേലിക്കര സുബ്രഹ്മണ്യക്ഷേത്രം, മായന്നൂര്‍ കലംകണ്ടത്തൂര്‍ നരസിംഹ ക്ഷേത്രം, കുഴല്‍മന്ദം മന്നാടൂര്‍ ശിവക്ഷേത്രം, ദേശമംഗലം മണിക്കുറ്റി അഞ്ചുമൂര്‍ത്തി ക്ഷേത്രം, ആറ്റൂര്‍ കാര്‍ത്ത്യായനി ക്ഷേത്രം, ആറ്റൂര്‍ പനഞ്ചിക്കല്‍ അന്തിമഹാകാളന്‍കാവ്, ആറ്റൂര്‍ മണലാടി മഹാവിഷ്ണു ക്ഷേത്രം, പാല പൂവരണി മഹാദേവക്ഷേത്രം, കോട്ടയം അരീറമ്പ് മഹാദേവക്ഷേത്രം, കോട്ടയം അമയന്നൂര്‍ മഹാദേവക്ഷേത്രം, കോട്ടയം തിരുവാർപ്പ് നരസിംഹക്ഷേത്രം, കടങ്ങോട് കൈക്കുളങ്ങര കാര്‍ത്ത്യായനി ക്ഷേത്രം, കടങ്ങോട് കൈക്കുളങ്ങര ശിവക്ഷേത്രം, വേലൂര്‍ കാര്‍ത്ത്യായനി ക്ഷേത്രം, വേലൂര്‍ കണ്ടംകുളം ശിവക്ഷേത്രം, കിഴക്കുമ്പാട്ടുകര പനമുക്കംപള്ളി ശ്രീധര്‍മ്മശാസ്ത്രാക്ഷേ്ര തം, തൃശൂര്‍ തെക്കേമഠം ഭദ്രകാളി ക്ഷേത്രം, തെക്കേ മഠം നരസിംഹക്ഷേത്രം എന്നിവ തെക്കേ മഠത്തിന്റെ കീഴേടം ക്ഷേത്രങ്ങളാണ്. പുജ മുടങ്ങാതെയും ചിട്ട തെറ്റാതെയും ദൈനംദിനകാര്യങ്ങളും ഉത്സവാദി വിശേഷങ്ങളും കൊണ്ടു നടത്തുവാന്‍ അതാതു പ്രദേശങ്ങളിലെ ഭക്തജനങ്ങളുടെ സമിതികളെ ഏല്പിക്കുകയും ഭക്ത ജനങ്ങളുടെ സഹകരണത്തോടെ അതെല്ലാം ഒരുവിധം ഭംഗിയായി നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. ക്ഷേത്രസമിതികള്‍ ക്ഷേത്രംഭരണം സംബന്ധിച്ച കാര്യങ്ങള്‍ മഠത്തിനെ അറിയിക്കുകയും വിശേഷാവസരങ്ങളില്‍ ക്ഷണിക്കുന്നതിനനുസരിച്ച് മഠം പ്രതിനിധികള്‍ ഉത്സവാ ഘോഷങ്ങളിലും യോഗങ്ങളിലും പങ്കെടുക്കാറുമുണ്ട്. ക്ഷേത്രസമിതിക്കാര്‍ സ്വാമിയാരെ ക്ഷണിച്ചു വരുത്തി പുഷ്പാജ്ഞലി, ഭിക്ഷ, വെച്ചുനമസ്‌കാരം തുടങ്ങിയവ സംഘടിപ്പിക്കാറുമുണ്ട്.