Menu Close Menu

വേദോപാസന

നവരാത്രിക്കാലത്ത് മൂന്നുവേദങ്ങളും ജപിക്കുന്ന തിനുപുറമേ, മാസത്തിലൊരിക്കല്‍ നരസിംഹമൂര്‍ത്തിക്കുമുന്നില്‍ ഒരാവര്‍ത്തി ഋഗ്വേദം ജപിക്കുന്നമുറജപം സമ്പ്രദായം ഈയിടെയായി ഫലപ്രദമായി നടക്കുന്നുണ്ട്. ആമ്‌നായജപം അഭിവൃദ്ധിക്കും ദേവചൈതന്യവര്‍ദ്ധനവിനും ഉപകരിക്കുമെന്നതിനാല്‍ ബ്രഹ്മസ്വംമഠത്തിലെ വേദജ്ഞന്‍ മാര്‍ തെക്കെമഠത്തില്‍ എല്ലാമാസവും മുടങ്ങാതെ ഒരു മുറ ഋഗ്വേദം ജപിക്കുന്നു.

ഷോഡശക്രിയകള്‍

താല്പര്യവും വിശ്വാസവുമുള്ളവര്‍ക്ക് ഷോഡശ ക്രിയകള്‍ നടത്തുവാനുള്ള സൗകര്യവും സാഹചര്യവും കുറച്ചുകാലമായി തെക്കെമഠത്തില്‍ സജ്ജമാക്കിയിട്ടുണ്ട്, ധാരാളം കുടുംബങ്ങള്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നുമുണ്ട്. തെക്കെമഠത്തിലെ വൈദിക വിദ്യാപീഠത്തിന്റെ നേതൃത്വത്തിലാണ് എല്ലാവിധ ചടങ്ങുകളും വൈദിക വിധിയനുസരിച്ച് നടത്തിക്കൊടുക്കുന്നത്. ഷോഡശ ക്രിയകളെല്ലാം വേണ്ടതുപോലെ നടത്തുവാന്‍ ലക്ഷ്മീ മണ്ഡപത്തില്‍ സൗകര്യമുണ്ട്. കഥകളി, കൂടിയാട്ടം, സെമിനാറുകള്‍, മറ്റ് യോഗങ്ങള്‍ തുടങ്ങിയവയും ലക്ഷ്മീ മണ്ഡപത്തില്‍ വെച്ചു സംഘടിപ്പിക്കാറുണ്ട്.

സംസ്‌കൃതം ക്ലാസ്സ്

പ്രായലിംഗജാതിമത ഭേദമില്ലാതെ, സംസ്‌കൃതം പഠിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി, വിദഗ്ധനായ അദ്ധ്യാപകരുടെ നേതൃത്വത്തില്‍ സംസ്‌കൃതം ക്ലാസ്സ് നടന്നു വരുന്നു. സംസ്‌കൃതത്തിന്റെ പരിപോഷണത്തിനായി നടന്നുവരുന്ന ഈ ക്ലാസ്സിൽ പങ്കെടുത്ത് പഠിക്കുവാന്‍ താല്പര്യം കാണിക്കുന്നവരുടെ സംഖ്യ വര്‍ദ്ധിച്ചു വരുന്നുണ്ട്.