Menu Close Menu

വേദസപ്താഹം

വാസുദേവാനന്ദ ബ്രഹ്മാനന്ദഭൂതി ഭദ്രദീപം കൊളുത്തുന്നു.
ആചാര്യ എം.ആർ. രാജേഷ് സമീപം
ഡോ. കുറൂർ ദാമോദരന്‍ നമ്പൂതിരിപ്പാട്, വാസുദേവാനന്ദ ബ്രഹ്മാനന്ദഭൂതി,
ഫാദർ ഡോ. ഫ്രാന്‍സീസ് ആലപ്പാട് തുടങ്ങിയവർ

ഒരു പുതിയ ആശയമെന്ന നിലയില്‍ കേരളത്തിലാദ്യമായി ഒരു വേദസപ്താഹം സംഘടിപ്പിച്ചത് തെക്കെ മഠമാണ്, വേദസൂക്തങ്ങള്‍ താത്ത്വികമായും ശാസ്ത്രീയമായും വിശകലനം ചെയ്യുന്നവിധം ഏഴുദിവസം തുടര്‍ച്ചയായി സംഘടിപ്പിക്കപ്പെട്ട വേദസപ്താഹത്തില്‍ വേദജ്ഞനും മദ്രാസ് ഐ.ഐ.ടി.പ്രൊഫസറുമായിരുന്ന ഡോ.കുറൂര്‍ ദാമോദരന്‍ സമ്പൂതിരിപ്പാടായിരുന്നു യജ്ഞാചാര്യന്‍. ജാതിമത വ്യത്യാസമില്ലാതെ നൂറിലധികം പേര്‍ സപ്താഹത്തിലും ചര്‍ച്ചകളിലും പങ്കെടുത്തു. എല്ലാ ദിവസവും സംഘടിപ്പിച്ച വിജ്ഞാന സദസ്സില്‍ നിരവധി പണ്ഡിതന്മാർ പ്രഭാഷണം നടത്തുകയുണ്ടായി. സാഹചര്യം അനുകൂലമാണെങ്കില്‍, സാധിക്കുമെങ്കില്‍ വര്‍ഷംതോറും മഠത്തില്‍വെച്ചോ മഠം കീഴേടങ്ങളില്‍ വെച്ചോ വേദസപ്താഹം സംഘടിപ്പിക്കുവാന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇംഗ്ലീഷ് വ്യാഖ്യാനത്തോടെയുള്ള വേദനവാഹവും സംഘടിപ്പിക്കുകയുണ്ടായി. വേദസപ്താഹത്തില്‍ പങ്കെടുത്ത വേദബന്ധുക്കളുടെ നിര്‍ദ്ദേശ പ്രകാരം തുടര്‍പ്രവര്‍ത്തനങ്ങള്‍ വേണമെന്നു നിശ്ചയിക്കുകയും തെക്കെ മഠത്തില്‍ വേദാര്‍ത്ഥവിചിന്തന കേന്ദ്രം ആരംഭിക്കുവാന്‍ തീരുമാനിക്കുകയും ചെയ്തു.

വേദാര്‍ത്ഥ വിചിന്തന കേന്ദ്രം

ബഹു. മന്ത്രി ശ്രീ. എ.സി. മൊയ്തീന്‍
വിളക്കുകൊളുത്തി ഉദ്ഘാടനം ചെയ്യുന്നു
വേദാർത്ഥവിചിന്തനം - ശ്രീ. കോതമംഗലം വാസുദേവന്‍ നമ്പൂതിരിയുടെ
ക്ലാസ്സ്. ഡോ.പി.സി. മുരളീമാധവന്‍ സമീപം.

വേദസപ്താഹത്തിന്റെ സാമാപനവേളയില്‍ തെക്കെ മഠത്തില്‍ വേദാര്‍ത്ഥവിചിന്തന കേന്ദ്രം ആരംഭിക്കുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി. അതേത്തുടര്‍ന്ന് സ്റ്റാന്റിങ്ങ് കമ്മിറ്റിയും അക്കാദമിക് കമ്മിറ്റിയും രൂപീകരിച്ച് വിചിന്തന കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപരേഖ തയ്യാറാക്കുകയും പഠന പ്രക്രിയക്കായി സിലബസ് ഉണ്ടാക്കുകയും ചെയ്തു. നവോത്ഥാനനായകരിലൊരാളും മഠത്തിന്റെ മാര്‍ഗ്ഗ ദര്‍ശിയുമായിരുന്ന കൂറൂര്‍ ഉണ്ണിനമ്പൂതിരിപ്പാടിന്റെ നൂറാം ചരമവാര്‍ഷിക ദിനത്തില്‍ ബഹു.കൃഷിവകു് മന്ത്രി ശ്രീ.വി.എസ്.സുനില്‍കുമാറിന്റെ അദ്ധ്യക്ഷതയില്‍ ബഹു. വ്യവസായ വകുുമന്ത്രി ശ്രീ.എ.സി. മൊയ്തീന്‍ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വേദസപ്താഹം മുഴുവനായി റെക്കോഡ് ചെയ്തിരുന്നതിന്റെ സി. ഡി ഉദ്ഘാടന സദസ്സില്‍ പ്രകാശനം ചെയ്തു. ഉദ്ഘാടനത്തെ തുടര്‍ന്ന് ആഴ്ചയില്‍ ഒരു ദിവസം എന്ന മട്ടില്‍ എല്ലാ ആഴ്ചകളിലും വേദവിചിന്തന ക്ലാസ്സുകള്‍ നടന്നു വരുന്നു. അനേകം പഠിതാക്കള്‍ താല്പര്യപൂര്‍വം രജിസ്റ്റര്‍ ചെയ്ത് ക്ലാസ്സില്‍ പങ്കെടുക്കുന്നുണ്ട്.

വേദപഠനകേന്ദ്രമായ ബ്രഹ്മസ്വം മഠത്തില്‍ സ്വരത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് ആലാപനത്തിന്റെ മൗഖിക പാരമ്പര്യം (Oral Tradition) നിലനിര്‍ത്തിക്കൊണ്ടിരിക്കുന്നുണ്ടെങ്കിലും അര്‍ത്ഥവിചാരമോ ശാസ്ത്രപഠനമോ നടക്കാറില്ല. അതിനാല്‍ വേദാര്‍ത്ഥചിന്തയും തത്ത്വ വിചാരവും കാര്യക്ഷമമാക്കി വേദാന്തരംഗം എന്താണെന്ന് അറിയുവാന്‍ സാഹചര്യമുണ്ടാക്കിയാല്‍ മേല്‍റഞ്ഞതിന്റെ ശ്രേഷ്ഠത വര്‍ദ്ധിക്കും. അതിനാല്‍ അര്‍ത്ഥചിന്തയ്ക്കും ശാസ്ത്രപഠനത്തിനും അവസരമുണ്ടാകണം. അങ്ങനെ, ജാതിമതചിന്തകള്‍ക്കതീതമായി താല്‍ര്യമുള്ള ജിജ്ഞാസുക്കള്‍ക്ക് വേദവേദാന്താദികള്‍ പഠിക്കുവാന്‍ സൗകര്യവും സാഹചര്യവും ഉണ്ടാക്കുക എന്നതാണ് വേദാര്‍ത്ഥ വിചിന്തന കേന്ദ്രത്തിന്റെ ലക്ഷ്യം. ഉയര്‍ന്ന നിലവാരത്തിലുള്ള ഈ പഠനകേന്ദ്രത്തില്‍ ഗവേഷണത്തിനടക്കം സൗകര്യം ഉണ്ടാക്കുവാന്‍ അക്കാദമിക് രംഗത്ത് പ്രഗത്ഭരും പാരമ്പര്യവേദജ്ഞരും അടങ്ങുന്ന സമിതി രൂപീകരിക്കപ്പെട്ടിട്ടുണ്ട്. ആ വിധം, തെക്കെമഠം ആസ്ഥാന മാക്കി, വേദപഠനത്തിന്റെ ശ്രേഷ്ഠതരമായ പ്രവര്‍ത്തനങ്ങളിലൂടെ, മഠത്തിലും മഠത്തിനുപുറത്തും, വേദാര്‍ത്ഥ വിചിന്തനം സാധ്യമാക്കുവാനുള്ള പദ്ധതികള്‍ ആവിഷ്‌കരി ച്ച് നടപ്പിലാക്കുകയാണ് ഈ കേന്ദ്രംകൊണ്ട് ഉദ്ദേശിക്കുന്നത്.