Menu Close Menu

സാരസ്വതം

സവിശേഷമായ ചടങ്ങ് ദുര്‍ഗ്ഗാഷ്ടമി ദിവസം സന്ധ്യക്കുള്ള സാരസ്വതമന്ത്ര ഉപാസനയാണ്. ഈ ചടങ്ങ് കേരളത്തില്‍ തൃശൂര്‍ തെക്കേ മഠത്തില്‍ മാത്രമേയുള്ളൂ. ഒരു ദുര്‍ഗ്ഗാഷ്ടമി ദിവസം സന്ധ്യക്ക് തന്റെ മുന്നില്‍ സരസ്വതീദേവി പ്രത്യക്ഷപെട്ടപ്പോൾ സാരസ്വതമന്ത്രത്താല്‍ ശ്രീശങ്കരന്‍ ദേവിയെ ഉപാസിച്ചതിനെ അനുസ്മരിച്ചാണ് ഈ സവിശേഷ ചടങ്ങ് ഇന്നും മുടക്കമില്ലാതെ നടന്നുവരുന്നത്. കേരളീയ സമ്പ്രദായത്തില്‍ സാരസ്വതമന്ത്രം കാലത്തു മാത്രമേ ജപിക്കാറുള്ളൂ. എങ്കിലും സരസ്വതീ സാന്നിദ്ധ്യവും ശ്രീശങ്കരസ്മരണയുമായി ദുര്‍ഗ്ഗാഷ്ടമി ദിവസം സന്ധ്യക്ക് തന്ത്രിയുടെ പൂജാസമയത്ത് വാദ്ധ്യാന്റെ നേതൃത്വത്തില്‍ ബ്രഹ്മസ്വം മഠത്തിലുള്ളവരും അല്ലാത്തവരുമായ വേദജ്ഞരും വേദവിദ്യാര്‍ത്ഥികളും ഒരുമിച്ച് സാരസ്വതമന്ത്രം ഉറക്കെച്ചൊല്ലുന്നു. അനന്യവും ഭക്തിനിര്‍ഭരവുമായ ഈ ചടങ്ങിന് സാക്ഷികളാകുവാനും ദര്‍ശനത്തിനുമായി നിരവധി ഭക്തജനങ്ങള്‍ സന്നിഹിതരാകാറുണ്ട്.